ബന്ധങ്ങളെ നിങ്ങൾ എന്റെ കണ്ണിലൂടെ നോക്കിയിരുന്നെങ്കിൽ എന്ന് "ഭൂതക്കണ്ണാടി"
2.വോട്ടുപെട്ടി
പെട്ടിക്കുള്ളിൽ
ജാതീയതയും
വർഗീയതയും
മതേതരത്വവും
കെട്ടിപ്പിടിച്ച് സുഖമായുറങ്ങുന്നു.
3. വേരുകൾ
ചിലപ്പോഴൊക്കെ അങ്ങനെയാണ്
അറുത്തു മാറ്റാൻ കഴിയാതെ ആഴങ്ങളിലേക്ക്...
അനന്തതയിലേക്ക്...
4. നടനം
അണിയറയിൽ ഒന്ന്
അരങ്ങത്തു മറ്റൊന്ന്
5. കീ ഹോൾ
എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയൊന്നും തനിക്കില്ലെന്ന് കീഹോൾ
6. കൈക്കൂലി
ചുരുട്ടിയതെത്രയുണ്ടോ
അത്രയും വേഗത്തിൽ
7. ഗൂഗിൾ
തെരഞ്ഞു മടുത്തെന്ന് ഗൂഗിൾ
8. നീതി ദേവത
നീതിതേടി അലയുന്നുണ്ട് കാഴ്ച ഉണ്ടായിട്ടും അന്ധയായി പോയ നീതിദേവത
9. സൂഫിസം
കറങ്ങി തീർത്തതത്രയും
പ്രണയ വലയങ്ങൾ ആയിരുന്നു
10. നങ്കൂരം
ആഴങ്ങളിൽ പഠിക്കുമ്പോഴാണെന്റെ സ്വർഗ്ഗം
No comments:
Post a Comment