ഓരോ ചലച്ചിത്രങ്ങളും ഓരോരോ പ്രലോഭനങ്ങളാണ്
നുണകളാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടാത്ത
പടച്ചുണ്ടാകുന്ന പച്ചയായ ജീവിതങ്ങൾ.....
ഇത്തരം കബളിപ്പിക്കലുകളാണ് എല്ലാം
മണിക്കൂറുകൾ കൊണ്ട്
അല്ലെങ്കിൽ മിനിട്ടുകൾ
ജീവിച്ച് തീർക്കുന്ന ജീവിതങ്ങൾ......
കെട്ടിയുണ്ടാക്കിയ,വലിച്ച് പിടിച്ച വലിയ മറകളിൽ ജീവിതങ്ങൾ കാണുമ്പോൾ
ഒന്നിരിക്കെ ഭേദമായിരിക്കാം
അല്ലെങ്കിൽ
ഇപ്പുറം കഠിനമായിരിക്കാം .......
മറ്റൊരാൾ ഞാനാണെന്ന് തോന്നുന്ന മായാജാലം
ഞാൻ അവനാണ്
അവൻ ഞാനും........
അതിങ്ങെനെ
ഏറിയും കുറഞ്ഞും
മറഞ്ഞും തെളിഞ്ഞും
ഒഴുകി കൊണ്ടേയിരിക്കും
പ്രലോഭനങ്ങളും ആവശ്യപ്പെടലുകളും
ഭീഷണിപ്പെടുത്തലുകളും
നിമിഷങ്ങളായിരിക്കാം....
ദിവസങ്ങളായിരിക്കാം......
ജീവിതം തന്നെയായിരിക്കാം....
No comments:
Post a Comment